തടവുകാരെ മോചിപ്പിച്ച് അമേരിക്കയും, റഷ്യയും
ജാൻകാർലോ ല വെല്ല, ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
അമേരിക്കയും, റഷ്യയും തമ്മിലുള്ള ശീതയുദ്ധത്തിൽ തടവുകാരാക്കപ്പെട്ട മാധ്യമപ്രവർത്തകർ, സൈനികർ, നയതന്ത്ര ഉദ്യോഗസ്ഥർ തുടങ്ങിയ ഇരുപത്തിയാറോളം ആളുകൾ, ഏറെക്കാലമായി നടന്ന ചർച്ചകൾക്കൊടുവിൽ മോചിതരായി. മോചിതരായി അമേരിക്കയിലേക്ക് തിരികെയെത്തിയവരെ പ്രസിഡന്റ് ജോ ബൈഡനും, വൈസ് പ്രസിഡന്റ് കമല ഹാരിസും ചേർന്ന് സ്വീകരിച്ചു. എന്നാൽ അതെ സമയം, മോചനത്തിനായുണ്ടാക്കിയ കരാറുകളിന്മേൽ ഡൊണാൾഡ് ട്രംപ് അതൃപ്തി പ്രകടിപ്പിക്കുയും, പ്രതികരണം അറിയിക്കുകയും ചെയ്തു. 2022 ഡിസംബറിൽ ആയിരുന്നു അവസാന കൈമാറ്റം നടന്നത്.
റഷ്യയിലും യുഎസ്എയിലും മറ്റ് രാജ്യങ്ങളിലും തടവിലാക്കപ്പെട്ട തടവുകാരെ മോചിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ചകൾ നടന്നെങ്കിലും, എല്ലാം വിഫലമായിരുന്നു. റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ വളരെക്കാലമായി ഈ കൈമാറ്റത്തിനുവേണ്ടി ആവശ്യം ഉന്നയിച്ചിരുന്നു. ചാരവൃത്തിയുടെ പേരിൽ 2023 മാർച്ചിൽ വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ടറായ ഇവാൻ ഗെർഷ്‌കോവിച്ച് റഷ്യയിൽ അറസ്റ്റിലായിരുന്നു. പതിനാറു വർഷമാണ് തടവിന് ശിക്ഷിക്കപ്പെട്ടിരിന്നുവെങ്കിലും, 491 ദിവസത്തെ തടങ്കൽ വാസത്തിനു ശേഷം മോചിതനാകാൻ കഴിഞ്ഞതിൽ അദ്ദേഹത്തിന്റെ കുടുംബം അതിയായ സന്തോഷം പങ്കുവച്ചു.
കമല ഹാരിസും ഡൊണാൾഡ് ട്രംപും തമ്മിലുള്ള അമേരിക്കൻ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഈ മോചനം സ്വാധീനം ചെലുത്തും. എന്നാൽ പണം നൽകിയെന്ന് കരുതുന്ന വാഷിംഗ്ടണിന് ഇത് പ്രതികൂലമായ കൈമാറ്റമാണെന്നും, ഇത് മോശം മാതൃകയാണ് സമൂഹത്തിനു നൽകുന്നതെന്നും ട്രംപ് കുറ്റപ്പെടുത്തി. എന്നിരുന്നാലും, യുഎസ്എയും റഷ്യയും തമ്മിലുള്ള പിരിമുറുക്കം ലഘൂകരിക്കുന്ന ഉപാധിയായി ഈ കരാറിനെ കാണുന്ന നിരവധി നിരീക്ഷകരുണ്ട്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: