പരസ്പരം പ്രാർത്ഥിക്കുവാനുള്ള കൃപയ്ക്കായി യാചിക്കണം: ഫ്രാൻസിസ് പാപ്പാ
ഫാ. ജിനു ജേക്കബ്, വത്തിക്കാൻ സിറ്റി
2024 പ്രാർത്ഥനയുടെ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രൈസ്തവജീവിതത്തിൽ പരസ്പരമുള്ള പ്രാർത്ഥനയുടെ ആവശ്യകതയെ ഓർമ്മപ്പെടുത്തിക്കൊണ്ടും, പിറുപിറുക്കാതെ യേശുവിൽ ശരണം വച്ചുകൊണ്ട് പ്രാർത്ഥിക്കുവാൻ ആഹ്വാനം ചെയ്തു കൊണ്ടും ഫ്രാൻസിസ് പാപ്പാ ആഗസ്റ്റ് മാസം രണ്ടാം തീയതി തിങ്കളാഴ്ച്ച സമൂഹമാധ്യമമായ എക്‌സിൽ (X) ഹ്രസ്വസന്ദേശം പങ്കുവച്ചു.
സന്ദേശത്തിന്റെ പൂർണ്ണരൂപം ഇപ്രകാരമാണ്:
"നമ്മൾ കുറച്ചു മാത്രം പരാതിപ്പെട്ടുകൊണ്ട് കൂടുതൽ പ്രാർത്ഥിക്കുകയാണെങ്കിൽ എന്ത് സംഭവിക്കും? പരസ്പരം പ്രാർത്ഥിക്കുവാനുള്ള കൃപയ്ക്കുവേണ്ടി നമുക്ക് അപേക്ഷിക്കാം.#പ്രാർത്ഥനയുടെ വർഷം.”
IT: Che cosa accadrebbe se si pregasse di più e si mormorasse di meno? Chiediamo la grazia di saper pregare gli uni per gli altri. #AnnoDellaPreghiera
EN: What would happen if we prayed more and complained less? Let us ask for the grace to be able to pray for one another. #YearOfPrayer
#പ്രാർത്ഥനയുടെ വർഷം എന്ന ഹാഷ്‌ടാഗോടുകൂടിയ സന്ദേശം അറബി, ലത്തീന്‍, ജര്‍മ്മന്‍, ഇറ്റാലിയന്‍, ഇംഗ്ലീഷ്, സ്പാനിഷ്, പോളിഷ്, പോര്‍ച്ചുഗീസ്, ഫ്രഞ്ച്, എന്നിങ്ങനെ 9 ഭാഷകളിലാണ് പങ്കുവച്ചിരിക്കുന്നത്.
വായനക്കാർക്ക് നന്ദി. സമകാലികസംഭവങ്ങളെക്കുറിച്ച് കൂടുതലായി അറിയാൻ ഇവിടെ ക്ലിക് ചെയ്‌ത് വത്തിക്കാൻ ന്യൂസ് വാർത്താക്കുറിപ്പിന്റെ സൗജന്യവരിക്കാരാകുക: