ഞങ്ങളെക്കുറിച്ച്
ആഗോള കത്തോലിക്കാ സഭായുടെ ആസ്ഥാനമായ വത്തിക്കാന്‍റെ വിവര വിനിമയ മാധ്യമമാണ് വത്തിക്കാൻ ന്യൂസ് (Vatican News). വത്തിക്കാൻ റേഡിയോ, ലൊസർവത്തോരെ റൊമാനോ-വത്തിക്കാന്‍റെ ദിനപത്രവും ആഴ്ചപ്പതിപ്പും (L’Osservatore Romano). വത്തിക്കാന്‍റെ ഇതര മാധ്യമങ്ങൾക്കൊപ്പം ഇവയും സംയുക്തമായി സമകാലീന സാംസ്കാരിക രംഗത്ത് സഭാ ദൗത്യത്തിന്‍റെ ആവശ്യങ്ങൾക്ക് അനുസൃതമായി പ്രതികരിക്കുവാൻ ഉദ്ദേശിച്ചിട്ടുള്ളവയാണ് ഈ മാധ്യമശ്രൃംഖല. 2015 ജൂൺ 27-ന് പാപ്പാ ഫ്രാൻസിസിന്‍റെ വിജ്ഞാപനമനുസരിച്ച് (Motu Proprio) ഏകോപിതമാക്കി പുനരാവിഷ്ക്കരിച്ചതാണ് വത്തിക്കാൻ വാർത്താ വിനിമയ സംരംഭങ്ങൾ (Secretariat for Communication, and today the Dicastery for Communication).
ഇന്ന് ഇവയെല്ലാം വത്തിക്കാന്‍റെ പൊതുവായ ഭരണസംവിധാനത്തിൻ കീഴിൽ (Roman Curia) പ്രവർത്തിച്ചു വരുന്നു. ആധുനിക ഡിജിറ്റൽ സാങ്കേതികതയിലൂടെയുള്ള സംയോജനം എന്ന ലളിതമായ സങ്കല്‍പത്തിന് ഉപരിയായി വ്യത്യസ്ത സംസ്കാരങ്ങളിലെ എല്ലാ ജനതകളോടും കാരുണ്യത്തിന്‍റെ സുവിശേഷം പ്രഘോഷിക്കുക എന്ന ലക്ഷ്യത്തോടെയുമാണ് ഇത് സ്ഥാപിതമായിരിക്കുന്നത്. മാധ്യമ രംഗത്തുണ്ടാകുന്ന നിരന്തരമായ മാറ്റങ്ങളെ മുൻകൂട്ടി കാണുകയും അതിനെ ഉൾക്കൊള്ളുകയും ചെയ്യുക എന്നതും ഇവയുടെ പ്രധാനപ്പെട്ട ലക്ഷ്യമാണ്. ഭാഷാന്തര, സംസ്കാരിരാന്തര, മാധ്യമാന്തര ഉപാധികളിലൂടെ ദൃശ്യ-ശ്രാവ്യ-അക്ഷര രൂപങ്ങളിൽ സന്ദേശങ്ങൾ പ്രകാശനംചെയ്യുകയും സംപ്രേഷണം ചെയ്യുകയുമാണ് വത്തിക്കാൻ മാധ്യശ്രൃംഖലയുടെ ദൗത്യം.
വത്തിക്കാന്‍റെയും പാപ്പായുടേയും പ്രവർത്തനങ്ങൾ, പ്രാദേശിക സഭാവിശേഷങ്ങൾ, ലോകവാർത്തകൾ എന്നിങ്ങനെ പ്രമേയപരമായി നാലു മേഖലകളിൽ വത്തിക്കാൻ മാധ്യമശ്രൃംഖല പ്രവർത്തിച്ചുവരുന്നു. തനതു ഭാഷാ പ്രവീണരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന വത്തിക്കാൻ റേഡിയോ 1931 ഫെബ്രുവരി 12-ന് 11-Ɔο പിയൂസ് പാപ്പായുടെ അഭീഷ്ടാനുസരണം റേഡിയോ സാങ്കേതികതയുടെ ഉപജ്ഞാതാവായ ഗുലിയേൽമോ മാർക്കോണി തന്നെ വത്തിക്കാൻ തോട്ടത്തിൽ തുടക്കമിട്ടതാണ്. സഭയുടെ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുക മാത്രമല്ല, ലോകമാസകലം വിശ്വാസത്തിന്‍റെ പ്രത്യാശ ജനസഞ്ചയങ്ങൾക്കു പകർന്നുനല്കുക എന്നുകൂടിയായിരുന്നു ഇതിന്‍റെ ലക്ഷ്യം. മാത്രമല്ല, സുവിശേഷ വെളിച്ചത്തിൽ വസ്തുതകളെ വ്യാഖ്യാനിച്ചു വിശദീകരിക്കുക എന്ന കർത്തവ്യംകൂടി വത്തിക്കാൻ മാധ്യമങ്ങൾ നിർവ്വഹിക്കുന്നു. ഈ മാധ്യമങ്ങളുടെ സകലപ്രവർത്തനങ്ങൾക്കും മാർഗ്ഗ ദർശനമാകുന്ന മാനദണ്ഡം, “ ജനതകൾ അനുഭവിക്കുന്ന കഷ്ടതകളുടേയും ദാരിദ്ര്യത്തിന്‍റേയും പ്രതിസന്ധികൾക്ക് അപ്പസ്തോലിക പ്രേഷിത ദർശനം നല്കുക” എന്നുകൂടിയാണ് (Address of Pope Francis to the Plenary SPC, May 4, 2017).
പ്രീഫെക്ട് :
പുവ്ലോ റുഫീനി
മുഖ്യപത്രാധിപർ :
അന്ത്രയ തൊർണിയേലി
സഹപത്രാധിപർ :
സേർജോ ചെന്തോഫാനിയും അലസാന്ദ്രേ ജിസോത്തിയും
വത്തിക്കാൻ റേഡിയോ,
വത്തിക്കാൻ വാർത്താവിഭാഗങ്ങളുടെ തലവൻ :
മാക്സിമിലിയാനോ മെനിക്കിയേത്തി